തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിൽ അത്യപൂർവ്വമായ രാഷ്ട്രീയ നീക്കങ്ങൾക്കാണ് ഇന്നലെ സഭ സാക്ഷ്യം വഹിച്ചത്. സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വരുത്തിയ മാറ്റങ്ങളും, അദ്ദേഹം വായിക്കാതെ ഒഴിവാക്കിയ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ എഴുന്നേറ്റു നിന്ന് വായിച്ചതും ഭരണ-പ്രതിപക്ഷ ഭേദമന്യേ ഏവരെയും അമ്പരപ്പിച്ചു.
ഒഴിവാക്കിയ കേന്ദ്ര വിമർശനം
നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും നിർണ്ണായകമായ മൂന്ന് ഖണ്ഡികകളിലാണ് (12, 15, 16) ഗവർണർ തിരുത്തലുകൾ വരുത്തിയത്. ......
മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായതായും പതിനൊന്ന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയതായും അമ്മ പ്രസിഡന്റ് ശ്വേത മേനോന് പറഞ്ഞു. മൊഴി എക്സിക്യുട്ടീവ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടതായും ശ്വേത മേനോന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ......

യൂറോപ്യൻ സാങ്കേതികവിദ്യ ഇന്ത്യൻ റോഡുകളിൽ പ്രയോജനപ്പെടുത്തുക എന്ന ബ്രാൻഡിന്റെ ലക്ഷ്യത്തെ മുന്നോട്ട് നയിക്കുന്നു പുതിയ Kushaq #EasytoLoveതനതായ രൂപഭംഗി: Škoda-യുടെ മോഡേൺ സോളിഡ് ഡിസൈൻ, ബ്രാൻഡിന്റെ വിജയചരിത്രത്തോടൊപ്പം സവിശേഷമായ യൂറോപ്യൻ ഡിസൈൻ പാരമ്പര്യത്തേയും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നു; ലോഞ്ച് മുതൽ Monte Carlo ബാഡ്ജ് ലഭ്യമാണ്.ഡ്രൈവ് ചെയ്യാൻ എളുപ്പം: എല്ലാ വേരിയന്റുകളിലും ടർബോചാർജ്ഡ് എഞ്ചിനുകൾക്കൊപ്പം നിരവധി ഓട്ടോമാറ്റിക്സും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.
സെഗ്മെന്റ്-ഫസ്റ്റ് ട്രാൻസ്മിഷൻ: കരുത്തുറ്റതും കാര്യക്ഷമവുമായ 1.0 TSI-യുമായി പെയർ ചെയ്ത ഒരു പുതിയ എയ്റ്റ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, സിക്സ്-സ്പീഡ് മാനുവൽ, 1.5 TSI-യുമായി സെവൻ-സ്പീഡ് DSG ഓട്ടോമാറ്റിക് എന്നിവയ്ക്കൊപ്പം അവതരിപ്പിക്കുന്നു.സുഖകരമായ അനുഭവം: സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സെഗ്മെന്റിൽ ആദ്യമായ റിയർ സീറ്റ് മസാജ് ഫംഗ്ഷനും Kushaq-ൽ ആദ്യമായ പനോരമിക് സൺറൂഫും ഉൾപ്പെടെയുള്ള സവിശേഷതകൾ
ബേസ് വേരിയന്റ് മുതലുള്ള സ്റ്റാൻഡേർഡ് ഫീച്ചറുകൾ: അലോയ് വീലുകൾ, ഇലക്ട്രിക് സൺറൂഫ്, ക്ലൈമട്രോണിക് ഓട്ടോ AC, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിയർ വൈപ്പറും ഡീഫോഗറും, ഓട്ടോ-ഡിമ്മിംഗ് IRVM, LED ഹെഡ്ലാമ്പുകളും ടെയിൽലാമ്പുകളും തുടങ്ങിയവ.
പൂർണ്ണമായും വിശ്വസിക്കാവുന്നത്: 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് എക്കാലവും നിലനിർത്തുന്നു; ആറ് എയർബാഗുകളും 25-ലധികം ആക്റ്റീവ്, പാസീവ് സുരക്ഷാ സവിശേഷതകളും സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു, ടോപ്പ്-എൻഡ് വേരിയന്റിൽ 40-ഓളം ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.സ്വന്തമാക്കാൻ എന്തെളുപ്പം: പുതിയ Škoda സൂപ്പർ കെയർ പാക്കേജിന് കീഴിൽ ഏറ്റവും മികച്ച സ്റ്റാൻഡേർഡ് 4 വർഷ വാറന്റിയും റോഡ്സൈഡ് അസിസ്റ്റൻസും, 4 ലേബർ-ഫ്രീ സേവനങ്ങളും ലഭിക്കുന്നുപ്രീ-ബുക്കിംഗും ഡെലിവറിയും: Škoda Auto India-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ₹15,000-ന് പുതിയ Kushaq നിങ്ങൾക്ക് ബുക്ക് ചെയ്യാം; 2026 മാർച്ച് അവസാനത്തോടെ ഡെലിവറികൾ ആരംഭിക്കും.
കൊച്ചി, ജനുവരി 20, 2026 – പണത്തിനൊത്ത മൂല്യം, സുരക്ഷ, കരുത്ത് എന്നിവ പുനർനിർവചിച്ചുകൊണ്ട് യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്ന Škoda Auto, ഇന്ത്യയിലെ വാഹനപ്രേമികൾക്കായി പുതിയ Kushaq അവതരിപ്പിച്ചു. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ബ്രാൻഡിന്റെ ആദ്യത്തെ കാറായ Kushaq, ഇന്ത്യയിലെ കമ്പനിയുടെ വളർച്ചയ്ക്ക് ഏറ്റവും സഹായകരമായി മാറി. ......
ദോഹ: ഖത്തറിലെ സ്ത്രീകളുടെ വൈജ്ഞാനിക വളർച്ചയും ആത്മീയ വികസനവും ലക്ഷ്യം വെച്ച് വിമൻ ഇന്ത്യ ഖത്തർ 2016 മുതൽ സംഘടിപ്പിച്ചു വരുന്ന തംഹീദുൽ മർഅ (Women Empowerment Program) എന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് പുതുക്കിയ സിലബസോടെ വീണ്ടും ആരംഭിക്കുന്നു. ഈ വർഷം മുതൽ ദ്വിവർഷ കോഴ്സ് സംവിധാനത്തിൽ, ഓൺലൈൻ ക്ലാസുകളിലൂടെയാണ് പഠനം നടക്കുക.
ദീനി അവബോധം ശക്തിപ്പെടുത്തുകയും തുടർപഠനത്തിന് ഉറച്ച അടിത്തറ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ കോഴ്സിൻ്റെ ആദ്യ ഭാഗം 2026 ഫെബ്രുവരിയിൽ ആരംഭിച്ച് നവംബറിൽ അവസാനിക്കും.
സ്ത്രീകൾക്ക് അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമഗ്രമായ അറിവ് നൽകുന്നതാണ് പഠനരീതി.
ഖുർആൻ പഠനത്തിൽ സൂറ ഫാത്തിഹ, ആയത്തുൽ കുർസി, ആമനറസൂൽ, ആയത്തുദ്ദയ്ൻ, ഇബാദുർറഹ്മാൻ തുടങ്ങിയ തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ......
ദോഹ: ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് കൾച്ചറൽ സെൻ്ററിൻ്റെ അതിഥിയായി ഖത്തറിൽ എത്തിയ പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ അലിയാർ ഖാസിമിക്ക് മദീന ഖലീഫ നോർത്തിലെ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ആസ്ഥാനത്ത് സ്വീകരണം നൽകി.
സ്നേഹത്തിനും സാഹോദര്യത്തിനും ഇസ്ലാമിൽ ഏറെ പ്രാധാന്യമുണ്ട്, അതുകൊണ്ട് മുസ്ലിം സഹോദരങ്ങൾ തമ്മിൽ സംഘടനാ വൈവിധ്യങ്ങൾക്കപ്പുറത്ത് സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും വർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്നേഹത്തെയും സൗഹാർദ്ദത്തെയും കുറിച്ച് പ്രബോധനം നടത്തേണ്ട ഒരു കാലഘട്ടമാണ് ഇത്. ......
രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റിൽ വീണു മരിച്ചു. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം.......
മേടം
ഉദ്യമങ്ങളിലും തീരുമാനങ്ങളിലും ഭാഗ്യം കൈകോർക്കുന്ന ദിവസം. പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കും. ആരോഗ്യവും ആത്മവിശ്വാസവും വർധിക്കും.......
തൃശൂര്‍: തുടക്കം 2021 ഫെബ്രുവരിയില്‍ 15 മെഷീനുകളോടെ.നിലവില്‍ 32 മെഷീനുകള്‍, എല്ലാ മെഷീനുകളും സ്പോണ്‍സര്‍ഷിപ്പിലൂടെ.രോഗികള്‍ക്ക് സഞ്ചരിക്കാന്‍ സൗജന്യ വാഹന സൗകര്യം, അത്യാവശ്യ മരുന്നുകള്‍, ലാബ് പരിശോധനകള്‍ .നേട്ടം കൈവരിച്ചത് അഞ്ചുവര്‍ഷം തികയുന്നതിന് മുമ്പ്.ഒരുലക്ഷം സൗജന്യ ഡയാലിസിസുകള്‍ പൂര്‍ത്തിയാക്കി ആല്‍ഫ ഡയാലിസിസ്
പ്രവര്‍ത്തനം തുടങ്ങി അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഒരു ലക്ഷം സൗജന്യ ഡയാലിസിസുകള്‍ എന്ന നേട്ടം കൈവരിച്ച് ആല്‍ഫ ഡയാലിസിസ് സെന്റര്‍. തൃശൂര്‍ എടമുട്ടത്തെ ആല്‍ഫ ഹോസ്പീസിന്റെ ഭാഗമായി 2021 ഫെബ്രുവരിയില്‍ 15 മെഷീനുകളോടെയായിരുന്നു സെന്ററിന്റെ തുടക്കം. ......
കൊച്ചി:നിയമവിദ്യാഭ്യാസത്തിന് ശേഷം അഭിഭാഷകരായി എൻറോൾ ചെയ്യാൻ എത്തുന്നവരിൽ നിന്ന് ചട്ടവിരുദ്ധമായി അധിക ഫീസ് ഈടാക്കരുതെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ബാർ കൗൺസിൽ ഓഫ് കേരള അധികമായി വാങ്ങിയ 5,000 രൂപ വീതം ഏഴ് പരാതിക്കാർക്ക് രണ്ടാഴ്ചയ്ക്കകം തിരികെ നൽകാനാണ് ജസ്റ്റിസ് വി.ജി. ......